ദില്ലി: ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും എബിവിപിയും. വിദ്യാര്‍ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നിലെന്നായിരുന്നു ബിജെപി-എബിവിപി വാദം. കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും എബിവിപി ആരോപിച്ചു. ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു.