നീണ്ട കാത്തിരിപ്പിന് ഒടുവിൽ പ്രൗഢിയുടെ മാഹാത്മ്യം വിളിച്ചോതുന്ന സിഗ്നേച്ചര്‍ പാലം എന്ന പതിനൊന്നു വർഷത്തെ സ്വപ്നം യാഥാർത്യമായി.യമുന നദിയുടെ തീരത്ത് സിഗ്നേച്ചര്‍ പാലം തുറന്നു.
എട്ടുവരി ഗതാഗത സൗകര്യമുള്ള പാലത്തിലെ ഗോപുരത്തിന്റെ ഉയരം 154 മീറ്റർ. ഒരുപോലെയല്ലാത്ത രണ്ട് വശങ്ങളുള്ള ഇന്ത്യയിലെ ആദ്യ കേബിള്‍ പാലമാണ് ഇത്. കുത്തബ് മിനാറിന്റെ ഇരട്ടി നീളമുള്ള പൈലോണുകളാണ് പാലത്തെ താങ്ങി നിര്‍ത്തുന്നത്. 675 മീറ്റര്‍ നീളവും 35.2 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്.


