ആഗ്ര: ആത്മഹത്യ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണു സംഭവം. ഇരുപത്തൊന്നുകാരനായ യുവാവാണ് കാമുകിയെ കൊലപ്പെടുത്തിയത്. നവംബര്‍ മുപ്പതിനാണ് യുവാവ് പെണ്‍കുട്ടിയെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. ഇയാള്‍ ഇക്കാര്യം പോലീസിനോടു സമ്മതിക്കുന്നതിന്റെ വീഡിയോ ഒരു കോണ്‍സ്റ്റബിള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കാമുകിയെ കൊലപ്പെടുത്തി രണ്ടു ദിവസത്തിനുശേഷം യുവാവ് പോലീസ് സ്റ്റേഷനില്‍ എത്തി കുറ്റം സമ്മതിച്ചു. ഈ സമയത്ത് ഇയാള്‍ വിഷം കഴിച്ചിരുന്നു. പോലീസുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി യുവാവ് മരിച്ചു. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ചിച്ചാവാലി സ്വദേശി ഹേത് സിംഗ് തോമറാണു കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത്.


