ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ തീവണ്ടി ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധര്‍മേന്ദ്ര പ്രധാന് എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്. വ്യോമസേനാ ഹെലിക്കോപ്റ്ററില്‍ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് ഇറങ്ങിയ പ്രധാനമന്ത്രി സ്ഥലത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും. തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് ഒഡീഷനിലെ ബാലസോറില്‍ രണ്ട് എക്സ്പ്രസ് തീവണ്ടികളും ഒരു ചരക്ക് തീവണ്ടിയും അപകടത്തില്‍പ്പെട്ടത്. 261 പേര് മരിക്കുകയും 900-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.