ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,07,615 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 8909 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, 270 പേർ മരിക്കുകയും ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,815 ആയി.
15 ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്തിയത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110ആം ദിവസമാണ് സംഖ്യ ഒരു ലക്ഷം കടന്നത്. രണ്ട് ലക്ഷമാകുന്നത് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 125ആം ദിവസമാണ്.
അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 1,00,302 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്. 1,01,497 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.