പട്ന: ഗാന്ധി മൈതാനിയില്‍ ഇന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്‍ പാര്‍ട്ടി മുഖ്യമന്ത്രിമാരും അണിനിരക്കും. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നാന്ദി കുറിക്കുന്ന റാലി പാര്‍ട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ശ്രമത്തിലാണു സംസ്ഥാന നേതൃത്വം. നഗരമെമ്ബാടും ഉയര്‍ന്ന ബാനറുകളിലും ബോര്‍ഡുകളിലും രാഹുലിനു പുറമേ പ്രിയങ്കയുടെ ചിത്രവുമുണ്ട്.
ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റു സഖ്യകക്ഷി നേതാക്കളും റാലിയില്‍ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാണെന്ന സന്ദേശവുമായാണു പാര്‍ട്ടി മുഖ്യമന്ത്രിമാരായ കമല്‍നാഥ് (മധ്യപ്രദേശ്), അശോക് ഗെലോട്ട് (രാജസ്ഥാന്), ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് (പഞ്ചാബ്), ഭൂപേഷ് ബാഗേല്‍ (ഛത്തീസ്ഗഡ്), നാരായണ സ്വാമി (പോണ്ടിച്ചേരി) എന്നിവര്‍ എത്തുന്നത്.

