ഇംഫാല്‍: ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6.42നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.