ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറുടെ സഹായികൾ ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തൽ
ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറുടെ സഹായികൾ ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ.
വനിത അവകാശ സമിതി അംഗങ്ങളോട് പെൺകുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. ജയിലിൽ കഴിയുന്ന എംഎൽഎയുടെ അനുയായികൾ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ സംഘം പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ.
പരാതി നൽകിയോ എന്നു വ്യക്തമല്ല. ദുരൂഹമായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിക്കും അഭിഭാഷകനും വെന്റിലേറ്റർ സംവിധാനം ഇന്ന് മാറ്റാനായേക്കും.