ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുക സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെവി വിശ്വനാഥന്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെവി വിശ്വനാഥന് സര്‍ക്കാരിനായി ഹൈക്കോടതിയില്‍ ഹാജരാകും. ദില്ലിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കെവി വിശ്വനാഥന് സര്‍ക്കാരിനായി വാദിക്കുക.
വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി ജി അരുണ്‍കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന് സിഇഒ യുവി ജോസാണ് ഹര്‍ജി നല്‍കിയത്.
വിദേശ ഏജന്‍സിയായ റെഡ് ക്രസന്റും – യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് എഞഇഅ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നവാദം. സ്വകാര്യ കമ്പനികളായ റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥര്‍ക്കെതിരേയും ഈ ഇടപാടില്‍ തെളിവുമില്ല.സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലൈഫ് മിഷന് സിഇഒ യുവി ജോസ് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
വിദേശത്ത് നിന്നും സംഭാവന സ്വീകരിക്കുന്നതില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഈ രീതിയില്‍ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനും എഞഇഅ നിയമം അനുമതി നല്‍കുന്നുണ്ട്.


