മണിപ്പൂരില്‍ പുതുതായി നിര്‍മിച്ച പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക് നദിയിലേക്ക് മറിഞ്ഞാണ് അപകടം. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്ബോള്‍ പാലം തകർന്നു വീഴുകയായിരുന്നു. വാംഗോയ് പോലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.അപകടസമയത്ത് ട്രക്കില്‍ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി.
എന്നാല്‍ ട്രക്കിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ മരിക്കുകയായിരുന്നു. ഇംഫാല്‍ വെസ്റ്റിലെ മയങ് ഇംഫാല്‍ ബെംഗൂണ്‍ യാങ്ബി സ്വദേശിയായ എംഡി ബോര്‍ജാവോ (45) ആണ് മരിച്ചത്.വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.


