ലോക്ഡൗണ്‍ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ച് കാര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. തൊഴില്‍ നഷ്ടപ്പെട്ട വീട്ടുകാര്‍ക്ക് 10000 രൂപ വീതം ധനസഹായം നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ‘കറന്‍സി അടിച്ചിറക്കണോ’ എന്നും നോട്ടടിക്കുന്ന യന്ത്രമില്ലെന്നും ഈശ്വരപ്പ പറഞ്ഞത്.
അതുപോലെ തന്നെ കര്‍ഷകരോട് ഭക്ഷ്യ മന്ത്രി ഉന്മേഷ് കട്ടി പറഞ്ഞതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമായെന്നും കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട കര്‍ഷകരോട് പോയി മരിക്കൂ എന്നായിരുന്നു ഉന്മേഷ് കട്ടി പറഞ്ഞത്.
ഒടുവില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ മാപ്പ് പറഞ്ഞാണ് വിവാദം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഈശ്വരപ്പയുടെ പ്രസ്താവന. സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് പ്രസ്താവനയ്ക്കെതിരെ ഉയരുന്നത്.