വയനാട്: കാട്ടാന ആക്രമണത്തില്‍ രണ്ടുപേർക്ക് പരിക്ക്. സുല്‍ത്താന്‍ ബത്തേരി ചേകാടിയില്‍ ആണ് സംഭവം. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്ജന് (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വനഗ്രാമമായ ചേകാടിയിലേക്ക് കാറില്‍ പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷെല്‍ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

