വയനാട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കന്നതിനിടെ രണ്ട് അധ്യാപകരടക്കം മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി. കുറുവയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. മൂവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്കൂളില്‍നിന്ന് ഗുഡ്സ് ഓട്ടോയില്‍ പത്തിലേറെ ചാക്ക് അരി കയറ്റി. ശേഷം മക്കരപ്പറമ്പിലെ മൊത്തവ്യാപാരകേന്ദ്രത്തിലെത്തിച്ച് കടയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തെ പിന്തുടര്ന്നെത്തിയ രക്ഷിതാക്കളടക്കമുള്ള നാട്ടുകാരുടെ സംഘമാണ് ഇവരെ പിടികൂടിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊളത്തൂര്‍ പൊലീസ് അധ്യാപകരെയും ഗുഡ്സ് ഓട്ടോ ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കമ്മിറ്റി അംഗം സ്കൂളില്‍ പരിശോധന നടത്തി.