തൃശുര്:സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ല വകുപ്പ് ചുമത്തിയത് സര്‍ക്കാര്‍ ഇടപെടലുകള്‍ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി തൃശൂരില്‍ സന്ദര്‍ശനത്തിനെത്തുന്നത്. മഹിളാ സംഗമം എന്ന് പേരിട്ട പരിപാടി വിപുലമായാണ് ബിജെപി സംഘടിപ്പിക്കുന്നത്.തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപിയെ ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കരുവന്നൂര്‍ സഹകരണ ബാങ്ക്, തൃശൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകളിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന അതേ പോലീസ് തന്നെയാണ് സുരേഷ് ഗോപിയെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.