ക്വാറന്റനില്‍ കഴിയുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച രണ്ട് പേര് അറസ്റ്റില്‍. തൃശൂര്‍ കേച്ചേരി സ്വദേശികളായ രണ്ട് പേരെ കുന്നംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ റഹ്മാന്, റഹ്മാന് കുട്ടി എന്നിവരെ പെരുമ്പിലാവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച കോയമ്പത്തൂരില്‍ നിന്നെത്തി ഇരുവരും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

