തൃശൂര്‍:നവജാത ശിശു ബക്കറ്റില്‍ മരിച്ചനിലയില്‍. യുവതി പോലീസ് കസ്റ്റഡിയില്‍. നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ അടാട്ട് നടന്ന സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്ന് യുവതി പോലീസില്‍ മൊഴിനല്‍കി. മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോര്‍ട്ടം വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.


