തൃശൂര്‍ പൂരം ചടങ്ങായി മാത്രം. കൊവിഡ്-19 സാഹചര്യം അതിരൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം തള്ളികൊണ്ടാണ് ഇത്തരമൊരു തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.
ചമയ പ്രദര്‍ശനം ഉണ്ടാവില്ല. 24 ലെ പകല്‍പ്പൂരവും ഉണ്ടാവില്ല. കുടമാറ്റത്തിന്റെ സമയവും ചുരുക്കും. കൊവിഡ്-19 പ്രോട്ടോകാള്‍ പാലിച്ചു കൊണ്ട് തൃശൂര്‍പൂരം നടത്തുന്നതിനെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന നടന്നത്. ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും.
ആളുകള്‍ തിങ്ങി നില്ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം തില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.
തൃശൂര്‍ പുറത്തിന് പങ്കെടുക്കുന്നതിനായി കൊവിഡിന്റെ രണ്ട് ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രമേ പൂരത്തിന് പങ്കെടുക്കാന്‍ പാടു എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാനം പാലിക്കുന്നതിനായി പ്രത്യേക ഉത്തരവും പുറത്തിറക്കിയിരുന്നു.
പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്, പാപ്പാന്മാര്, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായായിരുന്നു ക്രിമിനല്‍ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.