HomeAccidentത്രിശ്ശൂരില് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മരണം; കൊല്ലപ്പെട്ടത് മൂന്നും രണ്ടും വയസ്സുള്ള കുട്ടികളുള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര്
തൃശ്ശൂര്‍: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശികളായ രാമകൃഷ്ണന്(68) നിഷാ പ്രമോദ്(33) ദേവനന്ദ(മൂന്ന്) നിവേദിക(രണ്ട്) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം ദേശീയപാതയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.