തൃശൂര്‍: മലക്കപ്പാറ അടിച്ചില്‍ത്തൊട്ടി ആദിവാസി ഊരില്‍ കാട്ടാന ആക്രമണം. മലക്കപ്പാറ സ്വദേശി തമ്പാന് ഗുരുതരമായി പരിക്കേറ്റു.
തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് ഇയാളുടെ നെഞ്ചിനും കാലിനുമാണ് പരിക്കേറ്റത്. ഇയാളെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാവിലെ പത്തോടെയാണ് സംഭവം. ആദിവാസി ഊരില്‍നിന്ന് പുറത്ത് കടയിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിരന്തരം കാട്ടാനകള്‍ ഇറങ്ങുന്ന പ്രദേശമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.