തൃശൂര്‍: തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്മാന് കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തീ പടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്കുട്ടികള് വെന്തുമരിച്ചു. ഗോഡൗണിനോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ പ്രദേശ വാസികള്‍ മാലിന്യം നിക്ഷേപിക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാവാം തീ കമ്പനിയിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


