തിരുവനന്തപുരം: എയര്‍ ഇന്ത്യ വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരമാണ്. ഇന്ന് പുലര്‍ച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട വിമാനം ആണ് പറന്നുയര്‍ന്ന ശേഷം തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് തിരികെ ഇറക്കിയത്.
കാര്‍ഗോ വിമാനം ദമാമില്‍ ചെന്ന ശേഷം യാത്രക്കാരുമായി മടങ്ങേണ്ടിയിരുന്നതാണ്. തകരാര്‍ പരിഹരിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.