തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ യഹോവസാക്ഷികളുടെ തിരുവനന്തപുരത്തെ ആരാധനാലയങ്ങളില്‍ പോലീസ് വിവരശേഖരണം നടത്തി.
കുന്നുകുഴി, കഴക്കൂട്ടം, വലിയതുറ എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തിയത്.
സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്കി.
രാവിലെ 9.30ഓടെയാണ് കളമശേരിക്കു സമീപമുള്ള സാമ്ര കണ്വെന്ഷന് സെന്ററില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം.


