തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അമ്മയ്ക്ക് വേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വില്‍പ്പനയില്‍ ഇടനിലക്കാര്‍ ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ്. പൊഴിയൂര്‍ സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മയെന്ന് പ്രാഥമിക വിവരം പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ അവിടെയല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കരിയം ഭാഗത്ത് ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ലഭിക്കുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ് കുഞ്ഞിനെ വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും എതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. വാങ്ങിയ കരമന സ്വദേശിയില്‍ നിന്ന് തമ്പാനൂര്‍ പോലീസ് മൊഴി രേഖപ്പെടുത്തി.
നിയമ തടസ്സം ഉള്ളതുകൊണ്ടായിരുന്നു ഇതുവരെ പോലീസിന് എഫ്ഐആര്‍ രേഖപ്പെടുത്താന്‍ കഴിയാതെ പോയത്. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ കോടതിയില്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അനുമതി തേടി കേസ് എടുക്കുകയായിരുന്നു.


