തിരുവനന്തപുരം: ബസ് സമരം അനാവശ്യമാണെന്നും ഗവണ്മെന്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ബസുടമകള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കില്‍ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തോട് സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിലാണ് നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സമര സമിതി നേതാക്കള്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

