കോഴിക്കോട്: റോബിൻ ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു. കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് ബസ് നിരത്തിലിറങ്ങുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബസ് പിടിച്ചെടുത്തത് നിയമനടപടിയുടെ ഭാഗമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
നേരത്തെ, തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍വാഹന വകുപ്പ് റോബിന് ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റിയിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെയാണ് ബസ് പിടിച്ചെടുത്തത്. ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കിയേക്കും.


