തിരുവനന്തപുരം: വ്യാജരേഖയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എതിരായ കേസില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.
കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലാകും രാഹുലിനെ ചോദ്യം ചെയ്യുക.
രാവിലെ പത്തിന് മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാട്ടി രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകുമെന്ന് രാഹുലും അറിയിച്ചിട്ടുണ്ട്.യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നതായി തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


