തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സിപിഎം പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനു കളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ അഞ്ച് ലക്ഷം പേര് പങ്കെടുക്കും.
സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. നവകേരള സദസ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാൻ അനില്‍ കല്ലിയൂരിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് സ്റ്റാഫ് സന്ദീപിന്റെ വീട്ടിലേക്കും കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു.


