തിരുവനന്തപുരത്ത് ഓട്ടോഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലേക്കുള്ള ചില വഴികള്‍ അടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കടകള്‍ അടപ്പിക്കും, വിവാഹ, മരണ ചടങ്ങുകള്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ഓട്ടോഡ്രൈവര്‍ നിരവധിപേരുമായി ഇടപഴകിയതിനെത്തുടര്‍ന്ന് ജില്ലയില്‍ അതീവജാഗ്രത വേണമെന്നാണ് വിലയിരുത്തല്‍. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത് വെല്ലുവിളിയായേക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു.

