തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു. പേരൂര്‍ക്കട അമ്പലമുക്കിലുള്ള ഫാസ്റ്റ് ഫുഡ് കടയ്ക്കാ ണ് തീപ്പിടിച്ചത്. തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണ വിധേയമാണ്. ആര്‍ക്കും പരിക്കില്ല. കട പൂര്‍ണമായും കത്തി നശിച്ചു. കടയ്ക്കു പിന്നിലുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്കും ഡി.ടി.പി. സെന്ററിനും ഒരു വീടിനും തീപ്പിടിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ആയതിനാല്‍ കട പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.