മൂവാറ്റുപുഴ: വീനസ് പെയിന്റ്സിന്റെ മൂവാറ്റുപുഴയിലെ പുതിയ ഷോറൂം ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വാങ്ങുന്ന മുഴുവന്‍ പെയിന്റും സൗജന്യമായി നേടാവുന്ന ഓഫര്‍ പ്രഖ്യാപിച്ചു. മെയ് 18 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ഓഫര്‍ ഉള്ളത്.മെയ് 18, 19, 20 എന്നിങ്ങനെ ഒക്ടോബര്‍ 9 വരെയുള്ള തീയതികള്‍ നറുക്കെടുക്കുന്നു. നറുക്ക് ലഭിക്കുന്ന ദിവസം വാങ്ങിയ എല്ലാവര്ക്കും പണം തിരികെ നല്കുന്നു. ജിഎസ്ടി കിഴിച്ചുള്ള മുഴുവന്‍ തുകയുമാണ് തിരികെ നല്‍കുന്നത്. ഒരാള്‍ക്കല്ല അന്നേദിവസം വാങ്ങുന്ന എല്ലാവര്ക്കും പണം തിരികെ നേടാമെന്ന് ഉള്ളതാണ് പ്രത്യേകത. നറുക്കെടുപ്പ് ഒക്ടോബര്‍ പത്തിന് നടത്തുന്നതാണ്. എറണാകുളം, മൂവാറ്റുപുഴ ഷോറൂമുകളില്‍ ഓഫര്‍ ലഭ്യമാണ്. കച്ചവടക്കാര്‍ക്കും കോണ്ട്രാക്ടര്ക്കും നടത്തുന്ന ഹോള്‍സെയില്‍ വില്‍പ്പന ഓഫറില്‍ ഉള്‍പ്പെടുന്നതല്ല.
വീനസ് പെയിന്റ്സിന്റെ പുതിയ ഷോറൂം മൂവാറ്റുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്നാടന് എംഎല്‍എ, മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം, മുനിസിപ്പല്‍ ചെയര്മാന് പി.പി.എല്‍ദോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പിഎം അബ്ദുല്‍ സലാം, പ്രതിപക്ഷ നേതാവ് ആര് രാകേഷ്, മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡന്റ് സിഎസ് അജ്മല്‍, വീനസ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഹാരിസ്. സി.എസ്, സഹീര്‍.സി.എസ്, മുഹമ്മദ്.സി.എസ് എന്നിവര്‍ സംസാരിച്ചു