തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തു നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റർ ചെയ്ത കൂടുതല്‍ കേസുകള്‍ പിൻവലിക്കുന്നു.ഗുരുതരമല്ലാത്ത എല്ലാ കേസുകളും പിൻവലിക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കോടതിയില്‍ എത്തിയോ എന്ന് ഉറപ്പാക്കാണം. നടപടികള്‍ എല്ലാം വേഗത്തിലാക്കണമെന്നും ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. മറ്റുള്ള കേസുകളുടെ ഗൗരവം നോക്കി മുന്നോട്ട് പോകാനായിരുന്നു തീരുമാനം.