തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഡിപ്പോ അടച്ചത്. രണ്ട് ദിവസത്തേയ്ക്കാണ് അടച്ചിടല്‍. സുരക്ഷകള്‍ ഒരുക്കിയില്ലെന്നുള്ള ജീവനക്കാരുടെ പ്രതിഷേധത്തിലാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്.
ഡിപ്പോയോ ബസുകളോ അണുവിമുക്തമാക്കിയില്ല. ജീവനക്കാര്‍ക്ക് പുതിയ മാസ്കോ, ഗ്ലൗസുകളോ ലഭിച്ചില്ലെന്നും ഈ മാസം മൂന്നുമുതല്‍ 13 വരെ ഡ്രൈവര്‍ കൊവിഡ് ഡ്യൂട്ടിക്കടക്കം പോവുകയും ഡിപ്പോയിലെ മുറിയില്‍ തങ്ങുകയും ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവരെ പൂര്‍ണമായി കണ്ടെത്തുക പ്രയാസമാണെന്നും കണ്ടെത്താതെ സര്‍വ്വീസ് നടത്തില്ലനെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.


