തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ അത് കുറക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ വഴി അവബോധം സൃഷ്ടിക്കുന്നതിനായി തിരുവനന്തപുരം റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഉപന്യാസ രചന മത്സരം നടത്തുന്നു. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്.
രോഗ വ്യാപനം നിയന്ത്രിക്കാന്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വീടുകളിലും അവബോധം എത്തിച്ചേരാനുള്ള ഒരു ചെറിയ സംരംഭം എന്ന നിലയില്‍ ഡിഐജി കെ. സഞ്ചയ്കുമാര്‍ ഐപിഎസിന്റെ ആശയത്തിലാണ് നടപ്പിലാക്കുന്നത്. കൊവിഡ് വ്യാപനം കാരണമുള്ള ഭവിഷത്തുകളും ഇത് തടയുന്നതിന് വേണ്ടിയുള്ള പങ്കാളിത്തം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാനും എഴുതാനും കുട്ടികള്‍ക്കും അവസരം നല്‍കുക എന്നതാണ് പദ്ധതി.
കൊവിഡിനെ തടയാന്‍ നിങ്ങള്‍ ഇപ്പോള്‍ എന്താണ് ചെയ്തത്? ഭാവിയില്‍ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. തുടങ്ങിയ വിഷയങ്ങളാണ് ഉപന്യാസ മത്സരത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന വിഷയങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും ഉപന്യാസങ്ങള്‍ എഴുതാവുന്നതാണ്.
ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ നിന്നുള്ള കുട്ടികള്‍ക്കാകും അവസരം. മികച്ച ഉപന്യാസത്തിന് തിരുവനന്തപുരം റൂറല്‍ പൊലീസ് സമ്മാനങ്ങളും നല്‍കും. ഓഗസ്റ്റ് 17 നാണ് മത്സരം സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷന്: digtvmrange.pol@kerala.gov.in


