തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയില്‍ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് പദ്മിനി തോമസ്.
സ്പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡന്റായ പദ്മിനി തോമസിന് പാർട്ടിയില്‍ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാർട്ടി വിടാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11മണിക്ക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പാർട്ടി വിടാനുള്ള കാരണം പദ്മിനി വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ഇന്നലെ ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നു. എന്നാല്‍ ആരൊക്കെയാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന് വ്യക്തമല്ല.


