തിരുവനന്തപുരം: കാട്ടക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. വാഹനമോടിച്ച പ്രിയരഞ്ജനാണ് പൊലിസിന്റെ പിടിയിലായത്. പൊലീസ് കേസെടുത്തതോടെ പ്രിയരഞ്ജന് ഒളിവിലായിരുന്നു. ഓഗസ്റ്റ് 31നായിരുന്നു പത്തം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദി ശങ്കര്‍ (15) വാഹനം ഇടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകമെന്ന സംശയം പൊലീസിന് ബലപ്പെട്ടത്.
പ്രിയരഞ്ജനെതിരെ പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യ കേസാണ് ആദ്യം ചുമത്തിയിരുന്നത്. പിന്നീട് പ്രിയരഞ്ജന് മനപൂര്‍വ്വം വാഹനമിടിപ്പിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതോടെ കൊലപാതകക്കുറ്റമടക്കം ചുമത്തി. വാഹനം ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുമായി മുന്‍പ് പ്രിയരഞ്ജന് തര്‍ക്കമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


