സൂപ്പര്‍ സ്പ്രെഡ് വ്യാപനമുള്ള പൂന്തുറയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ രൂപീകരിച്ചു. തഹ സില്ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ ഡോ.നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെ യ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര് ത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥന് സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്കി. പ്രദേശത്തുള്ള ആശുപത്രികള്‍ ഒരു കാരണ വശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കൊവിഡ് രോഗലക്ഷണമുള്ള രോഗികളെ ത്തിയാല് അവരെ നിര്‍ബന്ധമായും സ്ക്രീനിംഗിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.