പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി യുഡിഎഫ് സംഘം ചൊവ്വാഴ്ച പമ്പ സന്ദര്‍ശിക്കും.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മോന്‍സ് ജോസഫിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക.
ദേവസ്വം ബോര്‍ഡുമായും പോലീസുമായും സംഘം ചര്‍ച്ച നടത്തും. ശബരിമലയില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് യുഡിഎഫ് സംഘം പമ്പയില്‍ എത്തുന്നത്.