ഇന്ധനനവില കൂട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്ര നടപടിക്കെതിരെ എസ്.ഡി.പി.ഐയുടെ പ്രതിഷേധം. ദുരന്ത ഭീഷണിയിലും ജനങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നുവെന്നതിനാലാണ് കേന്ദ്രം വിലകൂട്ടുന്നതെന്നാണ് പറയുന്നത് പക്ഷേ രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞപ്പോഴാവട്ടെ റോഡ് സെസും എക്സൈസ് തീരുവയും വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകുല്യം കേന്ദ്രം തന്നെ എടുത്തു.
നിലവിലെ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധന എല്ലാ മേഖലകളെയും ഗുരുതരമായി ബാധിക്കുമെന്നും മൂന്നു മാസത്തിലധികമായി കോവിഡ് ഭീതിയില്‍ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന ജനം നിരത്തിലിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും ഇടിത്തീ പോലെ ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനതയെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാചക വാതക വിലയും കൂട്ടിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്കാന് മോദി സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം പൊറുതിമുട്ടിയ ജനത തെരുവിലിറങ്ങിയാല്‍ അവരെ നിയന്ത്രിക്കാന്‍ ഭരണകൂട സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നു തിരിച്ചറിയണമെന്നും റോയി അറയ്ക്കല്‍ വ്യക്തമാക്കി.


