അതിരപ്പള്ളി പദ്ധതിയിലൂടെ പിണറായി സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മനുഷ്യനും പ്രകൃതിക്കു ഒരുപോലെ ദൂഷ്യമാകുന്ന പദ്ധതിയാണിതെന്നും അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ഇടത് സര്‍ക്കാര്‍ തിടുക്കം കാട്ടുന്നത് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തില്‍ പണമുണ്ടാക്കാനാണെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിന്‍ ഭൂതം വിട്ടു പോയിട്ടി ല്ലെന്നും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് മൂലം വന്‍ പ്രതിസന്ധി നേരിടുന്ന കാലത്തെ പദ്ദതി നടത്തിപ്പില്‍ വന്‍ ലക്ഷ്യമു ണ്ടെന്നും പദ്ധതി നടപ്പാക്കുന്നതിലൂടെ വനാവകാശ നിയമമുള്‍പ്പടെ ലംഘിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കമെന്നും സുരന്ദ്രന് വ്യക്തമാക്കി.
അതിരപ്പള്ളി വനമേഖല അപൂര്‍വ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെട്ടിട്ടില്ലാത്ത സസ്യങ്ങളും ചെറുജീവികളും ചിത്രശലഭങ്ങളും ഒക്കെ ഇവിടെ നിന്ന് ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. സംരക്ഷിക്കപ്പെടേണ്ട വിവിധ ആദിവാസി ഗോത്ര സമൂഹങ്ങളും അതിരപ്പള്ളി വനമേഖലയിലുണ്ട്. പുഴയെ തടഞ്ഞ് നിര്‍ത്തി ജലവൈദ്യുതി പദ്ധതി ആരംഭിക്കുന്നതോടെ ഏക്കര്‍ കണക്കിന് വനം നശിക്കുകയും വെള്ളത്തിനടിയിലാകുകയും ചെയ്യും. പ്രളയമായും മറ്റ് പ്രകൃതിദുരന്തങ്ങളായും നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതിരപ്പള്ളിയല്ല മാര്‍ഗ്ഗം. അതിന് മറ്റ് വഴികള്‍ ഉപയോഗിക്കണം. അതിരപ്പള്ളി പദ്ധതി സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പാക്കാനുള്ള നീക്കം കേരള ജനത അംഗീകരിക്കില്ലെന്നും പദ്ധതിക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.