ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ ജൂൺ 8 മുതൽ അനുമതി നൽകിയെങ്കിലും പള്ളി തുറക്കാതെ ഓൺലൈൻ സേവനങ്ങൾ തുടരാൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈസ്റ്റ് സെന്റർ ഗോസ്പൽ ചർച്ച് തീരുമാനിച്ചു. കോവിഡിനെ നിയന്ത്രിക്കാൻ എല്ലാ വിധ പിന്തുണയും അറിയിച്ചിരിക്കുകയാണ് ഈ ക്രിസ്ത്യൻ പള്ളി.
സർക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും വൈറസ് പടരുന്നത് തടയുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ ശക്തിപ്പെടുത്താനും ബൈബിൾ ഓർമ്മിപ്പിക്കുന്നു. സ്ഥിതി മെച്ചപ്പെടുന്നതുവരെ ഓൺലൈൻ സേവനങ്ങൾ തുടരാൻ സഭ തീരുമാനിച്ചതായും പള്ളി അധികൃതർ അറിയിച്ചു. ഓൺലൈൻ സേവനങ്ങൾ ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതലും, ഞായറാഴ്ചകളിൽ രാവിലെ 9.30 മുതലും ലഭ്യമായിരിക്കും.