തിരുവനന്തപുരം : മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ചെയര്മാന് സ്ഥാനം കേരള കോണ്‍ഗ്രസ് ബിയില്‍നിന്ന് തിരിച്ചെടുത്ത സിപിഎം നടപടി മരവിപ്പിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ അഡ്വ. എം.രാജഗോപാലന്‍ നായര്‍ ചെയര്‍മാനായിട്ടാണ് കോര്പറേഷന് പുനഃസംഘടിപ്പിച്ചത്. സിപിഎം നടപടി മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കെ.ബി ഗണേഷ്കുമാര് കത്ത് നല്‍കിയതിന് പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അറിയിച്ചത്. കേരള കോണ്‍ഗ്രസ് ബിയുടെ അതൃപ്തി നേതൃത്വം മനസിലാക്കിയെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയുമായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായും താന്‍ സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,ഇതോടെ കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി പ്രേംജിത്തിനെ ചെയര്‍മാനാക്കി വീണ്ടും ഉത്തരവിറങ്ങും. ബാലകൃഷ്ണപിള്ളയുടെ പിന്‍ഗാമിയായിട്ടായിരുന്നു പ്രേംജിത് നേരത്തെ മുന്നാക്ക സമുദായ ക്ഷേമകോര്പറേഷന് ചെയര്‍മാനായി ചുമതലയേറ്റിരുന്നത്. നീക്കത്തില്‍ കേരള കോണ്‍ഗ്രസ് ബി പ്രതിഷേധം അറിയിച്ചിരുവെങ്കിലും മുന്നണിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന നിലപാടാണ് സിപിഎം പരോക്ഷമായി സ്വീകരിക്കുന്നത്.
മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ചെയര്മാന് സ്ഥാനം ; നടപടി മരവിപ്പിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

