കണ്ണൂർ : സിദ്ധാർത്ഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ തുടക്കം മുതല്‍ ആസൂത്രിത നീക്കമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡി.സി സി.
ഓഫീസില്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പൊലിസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് രേഖകളില്‍ ഉള്‍പ്പെടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ അട്ടിമറി നടന്നിരിക്കുകയാണ്.


