കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ എം.കെ.നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനെയും വിസി സസ്പെന്‍ഡ് ചെയ്തു.
ഇവരും നല്കിയ വിശദീകരണം തള്ളിക്കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് വെറ്ററിനറി സര്‍വകലാശാല വിസി ഡോ. പി.സി. ശശീന്ദ്രൻ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്പെന്ഷന് എന്ന് വ്യക്തമാക്കിയിട്ടില്ല.