തിരുവനന്തപുരം: വീട്ടില്‍നിന്ന് വിളിച്ചിറക്കി സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചേങ്കോട്ടുകോണം സ്വദേശിനി ജി.സരിതയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. സരിതയുടെ വീട്ടിലെത്തിയ സുഹൃത്തായ ബിനു വാക്കുതർക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടർന്ന് തീ ബിനുവിന്റെ ശരീരത്തിലേക്ക് പടർന്നതോടെ ഇയാള്‍ സമീപത്തെ കിണറ്റിലേക്ക് ചാടി.