തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കേന്ദ്ര – സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്ഭവനു മുന്നില്‍ സി.ഐ.ടി.യു. പ്രക്ഷോഭ സമരം നടത്തി. തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുകയും, തൊഴിലാളി വിരുദ്ധ നടപടികള്‍ തുടരുകയും ചെയ്യുന്നതിനെതിരെ ആയിരുന്നു സമരം. സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് സമരം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്‍മാനും ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റുമായ വി.ആര്. പ്രതാപന് അദ്ധ്യക്ഷത വഹിച്ചു. കൂടൂതല്‍ റയില്വേലൈനുകള് സ്വകാര്യ വല്‍ക്കരിക്കാനുള്ള പുതിയ നീക്കം രാജ്യദ്രോഹ നടപടിക്ക് സമാനമാണെന്നും ബി.ജെ.പി.സര്‍ക്കാര്‍ കോര്പ്പ റേറ്റുകളെ മാത്രമെ പരിഗണിക്കുന്നുള്ളൂവെന്നും ആനത്തലവട്ടം കുറ്റപ്പെടുത്തി.
കോവിഡ് ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുക, സ്വകാര്യ വല്‍ക്കരണ നടപടികള്‍ അവസാനിപ്പിക്കുക, പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കുക, തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ചായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചത്. വിവിധ ട്രേഡ് യൂണിയന് / സംഘടനാ നേതാക്കളായ സി.പി.ജോണ്‍ (സി.എം.പി – എച്ച്.എം.എസ്സ്), മീനാങ്കല്‍ കുമാര്‍ (എ.ഐ.റ്റി.യു.സി) സോണിയാ ജോര്‍ജ്ജ് (സേവ) പരുത്തിപ്പള്ളി സനല്‍ (യു.റ്റി.യു.സി.) ഇ.ജി.മോഹന്‍ (സി.ഐ.റ്റി.യു.) കവടിയാര്‍ ധര്മ്മന്(കെ.ടി.യു.സി.) ടി.പി.ദാസന് ( ടി.യു.സി.സി.) എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.


