തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ച് കെഎസ്യു.
സിദ്ധാര്‍ഥനെ എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചത്.
നേരത്തേ സിദ്ധാര്‍ഥനെ എസ്എഫ്ഐ പ്രവര്ത്തകന് എന്ന് വിശേഷിപ്പിക്കുന്ന ബോര്‍ഡ് സിപിഎം ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് ഇവര്‍ തന്നെ അത് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്യു പുതിയ ബോര്‍ഡ് സ്ഥാപിച്ചത്.


