പത്തനംത്തിട്ട: എന്‍ഡിഎ ലോക്സഭാ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ചെന്നീര്‍ക്കര പഞ്ചായത്തിലെ ആത്രപാട്, കാളീഘട്ട് കോളനികളില്‍ സന്ദര്‍ശനം നടത്തി. അമ്മമാര്‍ അദ്ദേഹത്തെ ആരതി ഉഴിഞ്ഞാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കോളനിനിവാസികളോടൊപ്പമായിരുന്നു സുരേന്ദ്രന്റെ പ്രഭാത ഭക്ഷണം.
ബിജെപി ദേശീയ സമിതി അംഗം വി.എന്‍ ഉണ്ണി, ജില്ലാജനറല്‍സെക്രട്ടറി ഷാജി ആര് നായര്‍, ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ്, കര്‍ഷകമോര്‍ച്ചാ സംസ്ഥാന വൈസ് പ്രിസിഡന്റ് കെ.കെ സുശീല്‍, എസ്.സി മോര്‍ച്ചാ ജില്ലാപ്രസിഡന്റ് കെ.കെ ശശിമഹിളാമോര്ച്ചാ ജില്ലാ ജനറല്‍സെക്രട്ടറി ജയാശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ ശ്രീലത ശശി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. രാവിലെ 6 മണിക്ക് ആറന്മുള ക്ഷേത്ര ദര്‍ശനത്തോടെയാണ് കെ.സുരേന്ദ്രന്റെ ഇന്നലത്തെ സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചത്.