ഡോക്ടര്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചാരണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കം രണ്ട് പേര് അറസ്റ്റിലായി. അടൂര്‍ ജനറലാശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ആനന്ദപ്പള്ളി സോമസദനത്തില്‍ അമല്‍ സാഗര്‍ (23) മുണ്ടപ്പള്ളി ആനന്ദ ഭവനില്‍ പ്രദീപ് (36) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ യു ബിജു, എസ്ഐ ശ്രീജിത്ത്, എഎസ്ഐ രഘു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രദീപ് മുണ്ടപ്പള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ മനോജിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നുള്ള വ്യാജ സന്ദേശം ഫെയ്സ് ബുക്ക്, വാട്ട്സാപ്പ് എന്നിവ വഴി പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തും വിധം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.
Home Crime & Court ഡോക്ടര്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചാരണം: യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേര് അറസ്റ്റില്‍

