തിരുവല്ല: ബിജെപിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് പിന്തുണ നല്കി ഐക്യദാർഢ്യ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. മാർകിസ്റ്റ് ജിഹാദി ഭീകരതയാണ് കേരളത്തിൽ നടമാടുന്നതെന്നും ജിഹാദി ഭീകരത അവസാനിപ്പിക്കുവാൻ കൂടാതെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്യമാണെന്ന് കേരള സമൂഹം തിരിച്ചറിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് അശോകൻ കുളനട പറഞ്ഞു. പാലാ ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിൻ്റെ നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജില്ലാ സെക്രട്ടറി പ്രസന്നകുമാർ ടി.കെ, മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ ,മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ രാജ് പ്രകാശ് വേണാട്ട്.സുജാത.ആർ.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ. നിതീഷ്, ബിജെപി മുൻസിപ്പൽ പ്രസിഡണ്ട് പ്രതീഷ്.ജി.പ്രഭു’മൈ നോറിറ്റി മോർച്ച മണ്ഡലം പ്രസിഡണ്ട് അഡ്വ.കുര്യൻ ജോസഫ്, യുവമോർച്ച ജനറൽ സെക്രട്ടറി വിജേഷ് വടക്കനാട്ട്, ഓബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ, മൈനോറിറ്റി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷാജിചാമത്തിൽ, സെൽ കൺവീനർമാരായ ഗോപി ദാസ്, ഡോ. ഡാൻ ചെറിയാൻ, മഹിളാ മോർച്ച നേതാക്കളായ രമാ രാജീവ്.കൃഷ്ണകുമാരി, പ്രിയാ ബാനു, നിതാ ജോർജ്ജ് ,യുവമോർച്ച നേതാക്കളായ രാജീവ് പരിയാരത്ത് മല, സജീവ് പരിയാരത്ത്, നിതിൻ മോനായി ,അഖിൽ അമ്പാടി, സജീവ് കോട്ട തോട്, സുധീഷ് മന്നം കരച്ചിറ തുടങ്ങിയവർ പങ്കെടുത്തു.


