പത്തനംതിട്ട : പന്തളം നാലുകെട്ട് കൊട്ടാരത്തില്‍ പൂരം നാള് മംഗല തമ്ബുരാട്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.കൊട്ടാരത്തിലെ കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് അശുദ്ധിയായതിനാല്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു. ശുദ്ധിക്രിയകള്‍ക്കുശേഷം ക്ഷേത്രം തുറക്കും.

